Movies
ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഈ മാസം 21 ന് തിയേറ്ററുകളിലെത്തുകയാണ്. അതും മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍. സംവിധായകന് ജീത്തു ജോസഫ് ആദ്യ രണ്ട് ഭാഗങ്ങളും സസ്പെന്സിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ചതിനാല്‍ മൂന്നാം ഭാഗത്തിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മീന, അന്‍സിബ ഹസന്, എസ്തര് അനില്‍, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
13 വര്‍ഷത്തിനുശേഷം ജോര്‍ജുകുട്ടിയെന്ന അതേ കഥാപാത്രമായി എത്തുകയെന്ന അപൂര്‍വഭാഗ്യവും ഈ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം ലാലേട്ടനുണ്ട്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടന് മോഹന്‍ലാല്‍ മനസ് തുറക്കുന്നു...
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മനഃപൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവെ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു.
അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. അതുമാത്രമല്ല ദിവസവും വരണം. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. ആ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍ തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമ
ദൃശ്യം 3 കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ട് കുടുംബത്തിന്റെ കഥയാണത്. രണ്ട് അച്ഛന്മാരുടെ, രണ്ട് അമ്മമാരുടെ, രണ്ട് കുട്ടികളുടെ കഥയാണ്. മകനെ നഷ്ടമായ മാതാപിതാക്കളുടെയും കഥ. അവര്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല.
13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്‍ജ് കുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല. കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജ്കുട്ടി ശ്രമിക്കുകയാണ്.
ജോര്‍ജുകുട്ടിയുടെ ഇമോഷണലുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. ദൃശ്യം ഒന്നും രണ്ടും പ്രേക്ഷകര്‍ അവര്‍ക്കൊപ്പം ചേര്‍ത്തതാണ്. ജോര്‍ജ്കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്. അവരെ നിരാശപ്പെടുത്താനാവില്ല. ജീത്തു ജോസഫ് ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്. ജോര്‍ജുകുട്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്യുന്ന എല്ലാത്തിനും ഒരു അവസാനം വേണം. അതില്‍ വിജയിച്ചോയെന്ന് നിങ്ങള്‍, പ്രേക്ഷകരാണ് പറയേണ്ടത്.
ജോര്‍ജ്കുട്ടി എന്റെ കൈയില്‍ നിന്നു പോയി
ജോര്‍ജ്കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. വളരെ അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. നമ്മള് ഒരു സിനിമ ചെയ്യുമ്പോള്‍, കഥാപാത്രം കുറച്ചു കഴിഞ്ഞ് അത് മനസിലാകും. ഒരുപാട് സിനിമകളുണ്ട് നമുക്ക് ഓര്‍ത്തുവയ്ക്കാന്‍, വാനപ്രസ്ഥം, തൂവാനത്തുമ്പികള്‍, താളവട്ടം, ചിത്രം, തന്മാത്ര എന്നിങ്ങനെ. ജോര്‍ജ്കുട്ടി തുടങ്ങിയപ്പോള്‍ മുതല്‍ ഒന്നായി, രണ്ടായി ഇപ്പോള്‍ മൂന്നായി... അയാള്‍ ആരാണെന്ന് കഥാപാത്രമായ എനിക്ക് മനസിലാകുന്നില്ല. അയാള്‍ എന്റെ കൈയില്‍ നിന്നൊക്കെ പോയി.
അതുതന്നെയാണ് ജീത്തുവും പറഞ്ഞത്. എന്തായാലും 13 വര്‍ഷമായി കുടുംബവുമായി സഞ്ചരിക്കുന്ന ആളാണ് ജോര്‍ജുകുട്ടി. അയാള്‍ക്ക് ഒരു രഹസ്യം ഒളിപ്പിച്ചു വയ്ക്കേണ്ടിവന്നു. അയാള്‍ ക്രൈം ഒന്നും ചെയ്തിട്ടില്ല. അയാളുടെ മകള്‍ക്കുവേണ്ടി, ഭാര്യക്കുവേണ്ടി, കുടുംബത്തിനുവേണ്ടി ഒരു സത്യം ഒളിപ്പിക്കണ്ടിവന്നു.
‘നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ഞാനുണ്ട്.'- അത് അയാളുടെ വാക്കാണ്. അത് സംരക്ഷിക്കാനായി കഴിഞ്ഞ 13 വര്‍ഷമായി അയാളൊരു യാത്രയിലാണ്. അയാള്‍ക്ക് വയ്യാതായി, എല്ലാ നിമിഷവും ജോര്‍ജ്കുട്ടിക്ക് പേടിയാണ്. ഭാര്യയുടെയും മക്കളുടെയും ചോദ്യത്തിനു മുന്നില്‍ തന്റെ മനസിലുള്ളത് എന്തെന്ന് പ്രകടിപ്പിക്കാന്‍ പറ്റാത്ത ആളായി മാറി അയാൾ. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങളില്‍പോലും അയാള്‍ അറിയാതെ സങ്കടപ്പെടും. എങ്കിലും അത് ആരെയും അറിയാക്കാതെ മുന്നോട്ടു കൊണ്ടുപോകും. എവിടെയെങ്കിലും ഇതെല്ലാം ഒന്നും ഇറക്കിവയ്ക്കണം. അതിനായി പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പറയുന്നയാളാണ് ജോര്‍ജ് കുട്ടി.
ജോര്‍ജ് കുട്ടിയെ എങ്ങനെ വിലയിരുത്തുന്നു
ജോര്‍ജ് കുട്ടിയുടെ ഉള്ളിലിരിപ്പ് എനിക്കറിയില്ല. ക്യാരക്ടറിനെ അറിയാതെ പെര്‍ഫോം ചെയ്യുന്ന ഒരു ക്യാരക്ടറേ ഞാന്‍ ചെയ്തിട്ടുള്ളൂ. എനിക്ക് തന്നെ അയാളെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഡിഫിക്കല്‍റ്റ് ക്യാരക്ടറാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ നമ്മളെ ഹോണ്ട് ചെയ്യാം.
പക്ഷെ ഇയാളെ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസിലാകുന്നില്ല. കാരണം അയാള്‍ ഭയങ്കര കാല്ക്കുലേഷനിലാകാം ജീവിക്കുന്നത്. ഒരു ചെറിയ ബബിള്‍ പൊട്ടിയാല്‍ എല്ലാം തീര്‍ന്നു. അത്രയും ഇന്റലിജന്റായും പേടിയിലും ജീവിക്കുന്ന ആളാണ്.
ദൃശ്യം മൂന്നിലേക്ക് എത്തിയപ്പോള്‍ അയാള്‍ ഫിലോസഫിക്കലാകുന്നു. സ്പിരിച്വാലിറ്റിയിലേക്ക് പോകുന്നു. അതൊന്നും എനിക്കൊരു മടുപ്പായി തോന്നിയില്ല. കാരണം ജോര്‍ജ് കുട്ടിക്ക് മടുപ്പ് തോന്നിയാല്‍ ഈ സിനിമ നടക്കില്ല. കഥ നടക്കില്ല. പിന്നെ നമ്മള് ചെയ്യുന്ന പ്രഫഷനോട് മടുപ്പു തോന്നിയാല്‍, അങ്ങനെ തോന്നാതിരിക്കട്ടെ, അങ്ങനെ തോന്നിയാല്‍ അത് നിര്‍ത്തുകയാണ് വേണ്ടത്. കാരണം ആ മടുപ്പ് മറ്റുള്ളവരിലേക്കും പടരും. പലര്‍ക്കും ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്പോൾ അവര്‍ അത് പ്രകടമായി കാണിക്കും. ഒരു അഭിനേതാവിന് ഒരിക്കലും അത് സാധിക്കില്ല. ഞാന്‍ 48 വര്‍ഷമായി സിനിമ ചെയ്യുന്നു. പുതിയ സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്ത പോലത്തെ ഭയം ഇപ്പോഴുമുണ്ട്.
ജോര്‍ജ് കുട്ടി എന്ന അച്ഛനെക്കുറിച്ച്....
എനിക്കും രണ്ട് മക്കളുണ്ട്. അതില്‍ ഒരാള്‍ മകളാണ്. അവര്‍ക്കൊപ്പം അധികസമയം ചെലവഴിക്കാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഇടവേളകളിലെല്ലാം ഈ കുട്ടികളുമായി തമാശകള്‍ പറയും. അതിനുള്ള സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അവര്‍ എനിക്കും തന്നിട്ടുണ്ട്.
ഈ സിനിമയില്‍ മാത്രമല്ല. എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം ഞാന്‍ നല്‍കാറുണ്ട്. മലയാള സിനിമയില്‍ കുറച്ച് ആക്ടേഴ്സേ ഉള്ളു. അവരെല്ലാം ഒരു കുടുംബം പോലെയാണ്. കഴിഞ്ഞ് 13 വര്‍ഷമായി ഈ രണ്ടിനെയും കൊണ്ടു നടക്കുന്ന അച്ഛനല്ലേ ഞാൻ. സിനിമയില്‍ പറയുന്നതുപോലെ ആ ചെറുത് ഏറ്റവും വലിയ കുഴപ്പമാണ്. ഞാന്‍ പറഞ്ഞതല്ല എന്നെക്കൊണ്ട് ജീത്തു പറയിപ്പിച്ചതാണ്. അത് ഒരുപരിധിവരെ സത്യവുമാണ്.
Movies
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3യുടെ ടീസർ എത്തി. ഒരു മിനിറ്റും അൻപത് സെക്കൻഡും ദൈർഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളിലെ രംഗങ്ങളടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീസറിൽ ജോർജുകുട്ടിയുടെ കുടുംബത്തിനായുള്ള പോരാട്ടം ഇനിയും തുടരുമെന്ന സൂചനയാണ് നൽകുന്നത്.
Movies
മോഹൻലാൽ ആരാധകർ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന റാം. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പാതിവഴിയിൽ മുടങ്ങിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ലണ്ടനിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിലേറെയും നടന്നത്.
ഇപ്പോഴിതാ ചിത്രത്തിന് സംഭവിച്ചതെന്താണ് തുറന്നുപറയുകയാണ് ജീത്തു ജോസഫ്. റാമിന് സാമ്പത്തിക പ്രശനമുണ്ടെന്നും രണ്ട് ഭാഗങ്ങളും ഒന്നിച്ച് ഷൂട്ട് ചെയ്യരുതെന്ന് താൻ പറഞ്ഞതാണെന്നും എല്ലാം ഒന്നിച്ച് വന്നപ്പോൾ ഷൂട്ടിംഗ് നിർത്തേണ്ടി വന്നെന്നും മുന്നോട്ട് പോക്ക് നിർമാതാക്കളുടെ തീരുമാനം പോലെ ആയിരിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജീത്തുവിന്റെ പ്രതികരണം.
''റാം ഫിനാന്‍ഷ്യല്‍ പ്രശ്നത്തില്‍ കിടക്കുകയാണ്. വളരെ സങ്കടമുള്ളൊരു കാര്യമാണത്. ഒത്തിരി എഫേര്‍ട്ട് എടുത്തതും ഒത്തിരി പൈസയും മുടക്കിയ പ്രൊജക്ട് ആണത്. നിര്‍മാതാക്കള്‍ തീരുമാനിക്കണം.
യുകെ, മൊറോക്കോ, ഇന്ത്യയിലൊക്കെ ഷൂട്ട് ചെയ്തു. കുറച്ച് ഭാഗങ്ങള്‍ ടുണീഷ്യയില്‍ ഷൂട്ട് ചെയ്യാനുണ്ട്. അത് ഭയങ്കര സങ്കടമായി പോയി. റെസ്യൂം ചെയ്ത് അതുപോലെ മേക്ക് ചെയ്യാന്‍ പറ്റിയാല്‍ റെലവന്‍സിന്റെ പ്രശ്മമില്ല.
ഹെവി ആയിട്ടുള്ളതോടെ ലാര്‍ജര്‍ ദാന്‍ ലൈഫ് ക്യാരക്ടറല്ല ഈ സിനിമ. ഒരാളുടെ യാത്രയും ആയാളുടെ ഇമോഷന്‍സുള്ള സിനിമയാണ്. രസകരമായ ആക്ഷന്‍ സ്വീക്വന്‍സുള്ള ചിത്രം കൂടിയാണത്. വേറൊരു മൂഡിലാണ് അത് പറയാന്‍ ഉദ്ദേശിക്കുന്നത്.
ടു പാര്‍ട്ട് സിനിമയാണ് റാം. അത് ഒന്നിച്ചെടുത്തു പോയി. ഞാന്‍ പറഞ്ഞതാണ് നമുക്കാദ്യം ഫസ്റ്റ് ഫിനിഷ് ചെയ്യാമെന്ന്. യുകെയില്‍ തന്നെ ഫസ്റ്റും സെക്കന്റും ഉണ്ട്.
അവിടെ പോയപ്പോള്‍ തന്നെ രണ്ടും ഷൂട്ട് ചെയ്തു. അത് കഴിഞ്ഞ് മൊറോക്കോയില്‍ പോയി ഇന്ത്യയില്‍ വന്നു. എല്ലാം കൂട്ടി വന്നപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തി.
20-25 ദിവസമുണ്ടെങ്കില്‍ റാം ആദ്യഭാഗം പൂര്‍ത്തിയാകും. മറ്റൊരു 25 ദിവസമുണ്ടെങ്കില്‍ രണ്ടാം ഭാഗവും. ആകെ മൊത്തെ ഒരു 50 ദിവസത്തെ ഷൂട്ട് മാത്രമാണ് വേണ്ടിയിരുന്നത്''. ജീത്തു ജോസഫ് പറഞ്ഞു.
Movies
മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ ഇനി ആമസോൺ പ്രൈമിനായിരിക്കുമെന്നും ഒടിടി റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസിന് ഇനി പങ്കുണ്ടാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നേരത്തെ ഏപ്രിൽ രണ്ടിന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മേയ് 21-ലേക്ക് മാറ്റിയതായി നിർമാതാക്കളായ ആശിർവാദ് സിനിമാസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റൽ അവകാശങ്ങൾ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
‘ആശിർവാദ് സിനിമാസും ആമസോണും തമ്മിലുള്ള നിലവിലുള്ള കരാറുകളിലെ നിയമപരമായ അവകാശങ്ങൾ വിനിയോഗിച്ചുകൊണ്ട് ‘ദൃശ്യം 3’ (മലയാളം) എന്ന ചലച്ചിത്രത്തിന്റെ എല്ലാവിധ ഡിജിറ്റൽ അവകാശങ്ങളുടെയും (എസ്വിഒഡി, ടിവിഒടി, ഏവിഒഡി, എഫ്വിഒഡി, ഇഎസ്ടി എന്നിവയുൾപ്പെടെ, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെ) ഒരേയൊരു ഉടമസ്ഥാവകാശം ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് (ആമസോൺ) ആണെന്ന് ഇതിനാൽ പൊതുജനങ്ങളെ അറിയിക്കുന്നു.
ഈ സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ ആമസോണിന് മാത്രമാണുള്ളതെന്നും അതിനാൽ ഈ അവകാശങ്ങൾ വിൽക്കാനോ, ലൈസൻസ് നൽകാനോ, ഏതെങ്കിലും മൂന്നാം കക്ഷിക്ക് താൽപ്പര്യമോ ബാധ്യതയോ ഉണ്ടാക്കുന്ന രീതിയിൽ ഇടപാടുകൾ നടത്താനോ ആശിർവാദ് സിനിമാസിനോ (അവർ ചുമതലപ്പെടുത്തിയവർക്കോ ലൈസൻസ് ഉള്ളവർക്കോ മറ്റേതെങ്കിലും വ്യക്തികൾക്കോ) യാതൊരു അധികാരവുമില്ലെന്ന് ഇതിനാൽ മുന്നറിയിപ്പ് നൽകുന്നു.
ആമസോണിന്റെ ഈ സവിശേഷാധികാരത്തിന് വിരുദ്ധമായി ഈ സിനിമയുമായോ അതിന്റെ ഡിജിറ്റൽ അവകാശങ്ങളുമായോ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഡിജിറ്റൽ പ്ലാറ്റ്ഫോമോ ഇടപഴകുകയാണെങ്കിൽ, അതിന്റെ പൂർണ ഉത്തരവാദിത്തവും ചെലവും പ്രത്യാഘാതങ്ങളും അവർ തന്നെ വഹിക്കേണ്ടി വരുമെന്ന് അറിയിക്കുന്നു.
ഈ സിനിമയുമായി ബന്ധപ്പെട്ട ആമസോണിന്റെ സവിശേഷാധികാരങ്ങൾ ലംഘിക്കുന്നവർക്കെതിരെയോ കരാർ ബന്ധങ്ങളിൽ ഇടപെടുന്നവർക്കെതിരെയോ ഇൻജംഗ്ഷൻ ഉത്തരവുകളും നഷ്ടപരിഹാരവും ഉൾപ്പെടെയുള്ള ഉചിതമായ നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശം ആമസോണിൽ നിക്ഷിപ്തമാണ്.’ ആമസോൺ പ്രൈമിന്റെ പ്രസ്താവന ഇങ്ങനെ.
Movies
മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം 2 വീണ്ടും റി-റിലീസിനൊരുങ്ങുന്നു. 2013-ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. 2021-ലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്.
കോവിഡ് സമയമായിരുന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ദൃശ്യം 3 റിലീസ് ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ദൃശ്യം 2 തിയറ്ററുകളിലെത്താൻ പോകുന്നത്. ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
Movies
ജോർജുകുട്ടി ആരാധകർക്ക് നിരാശ. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം-3 ഏപ്രിൽ രണ്ടിന് തിയറ്ററുകളിലെത്തില്ല. ചിത്രത്തിന്റെ റിലീസ് നീട്ടി. പകരം മേയ് 21-ന് മോഹൻലാലിന്റെ ജന്മദിനത്തിൽ ചിത്രം ആഗോള റിലീസായി എത്തും.
ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ.. ജോർജുകുട്ടി എത്തുന്നു, സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം മലയാള സിനിമകളുടെ ഗൾഫ് റിലീസിനെ ബാധിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് റിലീസ് മാറ്റാനുള്ള തീരുമാനം വന്നിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ റിലീസ് തടസപ്പെടാതിരിക്കാനാണ് മേയ് മാസത്തിലേക്ക് ചിത്രം മാറ്റിയതെന്നാണ് സൂചന.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും.
സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.
Movies
ജീത്തു ജോസഫുമായുള്ള ബന്ധം ഒരു സംവിധായകനായ സുഹൃത്ത് തകർത്തെന്നും അതാണ് ജീത്തുവിന്റെ ചിത്രങ്ങളിൽ കാണാത്തതെന്നും നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. ആരാണ് ആ ബന്ധം തകരാനുള്ള പാര വച്ചതെന്ന് പറയുന്നില്ലെന്നും അത് അയാൾക്കൊരു പരസ്യമാകണ്ടെന്നും ജയചന്ദ്രൻ പറഞ്ഞു.
ആദ്യ പടം ‘ഡിറ്റക്റ്റീവ്’ മുതൽ ഉണ്ടായ ഒരു ബന്ധമാണ്! ലോക ഹിറ്റായ ‘ദൃശ്യം’ വരെ. വർക്കൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ ആ വേദന അറിയാവുന്ന ഞാൻ മാസങ്ങളോളം എന്റെ കൂടെ കൂട്ടിയ ഒരു സംവിധായക സുഹൃത്ത് ബ്രഹ്മ വച്ച് ആ ബന്ധം തകർത്തു!
എന്തിനതു ചെയ്തു എന്ന് ചോദിക്കാൻ പോലും അയാളുമായുള്ള ഒരു നിമിഷം ഞാനാഗ്രഹിക്കുന്നുമില്ല. പേര് പറഞ്ഞ് അയാൾക്ക് ഒരു പരസ്യം കൊടുക്കാനുമാഗ്രഹിക്കുന്നില്ല! അത് ആസനത്തിലെ ആലായിരിക്കും അത്തരക്കാർക്ക്. ജീത്തു ജോസഫിന്റെ പടങ്ങളിൽ കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്ന സ്നേഹമുള്ളവർക്കായി.’’ കൂട്ടിക്കൽ ജയചന്ദ്രന് പറഞ്ഞു.
നേരത്തെ ദൃശ്യം സീരീസിന്റെ മൂന്നാം ഭാഗത്തിൽ തന്റെ കഥാപാത്രമായ കണ്ടക്ടർ മുരളി ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചുള്ള നടന്റെ കുറിപ്പും ചർച്ചയായിരുന്നു. ‘ദൃശ്യം 3’യുടെ ഷൂട്ടിംഗ് ആരംഭിച്ച വാർത്തകൾക്ക് പിന്നാലെയായിരുന്നു നടന്റെ കുറിപ്പ്.
‘ഒരു പ്രത്യേക അറിയിപ്പ്; ‘ദൃശ്യം 3’യിൽ കണ്ടക്ടർ മുരളി ഉണ്ടായിരിക്കുന്നതല്ല’ ‘ദൃശ്യം’ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കൂട്ടിക്കല്‍ ജയചന്ദ്രൻ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ‘ദൃശ്യം’ രണ്ടാം ഭാഗത്തിലും ജയചന്ദ്രന്റെ ഈ കഥാപാത്രം ഉണ്ടായിരുന്നില്ല.
Movies
ലാളിത്യവും കുലീനതയും നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. പിന്നിൽ പുഴ. കറുത്ത പ്രീമിയം കാർ. കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ. ഇത് ജോർജുകുട്ടിയുടെ പുതിയ ലുക്കാണ്.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. ചിത്രം ഏപ്രിൽ രണ്ടിന് തിയറ്ററുകളിലെത്തും.
Movies
ട്വിസ്റ്റുകളേക്കാൾ ഇമോഷൻസിനാണ് വലതുവശത്തെ കള്ളൻ എന്ന ചിത്രം പ്രാധാന്യം കൊടുത്തിരിക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ്. കീറിമുറിക്കേണ്ടവർക്ക് ചിത്രത്തെ കീറിമുറിക്കാമെന്നും ത്രില്ലറിൽ തന്നെ വ്യത്യസ്തത കണ്ടെത്താനാണ് വലതുവശത്തെ കള്ളനിലൂടെ താൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബിജു മേനോനും ജോജു ജോര്‍ജും നായകന്മാരായി എത്തിയ 'വലതുവശത്തെ കള്ളൻ' സിനിമയുടെ റിലീസിന് ശേഷം നടത്തിയ പ്രസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ത്രില്ലറുകളുടെ മോൾഡ് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചിരിക്കുകയാണ് ഈ സിനിമയിൽ. ട്വിസ്റ്റുകളും സസ്പെൻസുകളും മാത്രമല്ല ത്രില്ലർ എന്ന് വലതു വശത്തെ കള്ളനിലൂടെ തെളിയിക്കുകയായിരുന്നു. ട്വിസ്റ്റുകളേക്കാൾ ഇമോഷൻസിനാണ് ഈ ചിത്രത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കീറിമുറിക്കേണ്ടവർക്ക് കീറിമുറിക്കാം' ജീത്തു ജോസഫ് വ്യക്തമാക്കി.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്ന് നീങ്ങുന്നതാണ്.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സാണ്.
Movies
തനതായ പെര്‍ഫോമന്‍സ് മികവില്‍ കഥാപാത്രങ്ങള്‍ക്കു ജീവന്‍പകരുന്ന ബിജു മേനോനും ജോജു ജോര്‍ജും പ്രധാനവേഷങ്ങളിലെത്തുന്ന ജീത്തു ജോസഫ് ഇമോഷണല്‍ ക്രൈം ഡ്രാമ "വലതുവശത്തെ കള്ളന്’ തിയറ്ററുകളില്‍.
"കൂദാശ’ എന്ന സിനിമ എഴുതി, സംവിധാനംചെയ്ത ഡിനു തോമസ് ഈലന്റെ രചന. ആന്റണി സേവ്യര്‍ എന്ന പോലീസ് ഓഫീസറും സാമുവല്‍ ജോസഫ് എന്ന സാധാരണക്കാരനും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണു കഥാസഞ്ചാരം.
"ആന്റണിയും സാമുവലും... അപരിചിതരായി വന്ന് പരിചയത്തിലാകുന്ന രണ്ടുപേര്‍. അവര്‍ക്കിടയില്‍ ഒരു ഗെയിം ഉണ്ട്. അവര്‍ തമ്മില്‍ മത്സരവുമുണ്ട്. അതാണു കഥയിലെ ഒരു പ്രധാന ഭാഗം. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണു സിനിമ’ -ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
"വലതുവശത്തെ കള്ളനി’ലേക്ക് എത്തിയത്..?
Movies
ദ്യശ്യം 3 ഏപ്രിൽ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തീയറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ്.
രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയെ കുറിച്ച് സൂചന നൽകിയത്.
"ദ്യശ്യം 3' ക്കായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ജീത്തു. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.
Movies
ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ ജനുവരി 30-ന് തിയറ്ററുകളിലെത്തും.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം, സിനി ഹോളിക്സ്. സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമാതാക്കൾ.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ.യു. ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു ഡിനു തോമസ്.
സംഗീതം -വിഷ്ണു ശ്യാം. ഛായാഗ്രഹണം - സതീഷ് കുറുപ്പ്. എഡിറ്റിംഗ്- വിനായക്. കലാസംവിധാനം. പ്രശാന്ത് മാധവ്. മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു. സ്റ്റിൽസ് - സാബി ഹംസ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് പേഴുംമൂട്, അനിൽ ജി. നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. ഗുഡ് വിൽ എന്റർടൈൻമെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.പിആർഒ-വാഴൂർ ജോസ്.
Movies
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദൃശ്യം 3ക്ക് പാക്കപ്പ് ആയി. ചിത്രത്തിലെ മോഹൻലാലിന്റെ ഷോട്ടോടെയാണ് ഷൂട്ടിന് പാക്കപ്പ് ആയത്. ഷോട്ട് ഓകെയാണെന്ന് പറയുമ്പോഴുള്ള മോഹൻലാലിന്റെ അതിശയവും വീഡിയോയിലുണ്ട്.
ആന്റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും മോഹൻലാൽ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും വീഡിയോയിൽ കാണാം. കേക്ക് മുറിച്ച് സെറ്റിലെ മറ്റ് അഭിനേതാക്കൾക്കൊപ്പം പായ്ക്കപ്പ് ചെറിയൊരു ആഘോഷമാക്കി മാറ്റി.
സിദ്ദീഖ്, ഗണേഷ് കുമാർ, ശാന്തി മായാദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഐജി തോമസ് ബാസ്റ്റിന്റെ ഗെറ്റപ്പിൽ മുരളി ഗോപിയെയും കാണാം.
Movies
ചലച്ചിത്രലോകവും ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ത്രില്ലർ ചിത്രം ദ്യശ്യം-3 റിലീസിനു മുൻപ് തന്നെ കോടികൾ വാരിക്കൂട്ടി മലയാളത്തിൽ ചരിത്രമായി മാറി.
350 കോടി രൂപയുടെ പ്രീ-ബിസിനസ് ആണ് ദ്യശ്യം-3 സ്വന്തമാക്കിയത്. ഇന്ത്യയിലെ പ്രാദേശിക ചലച്ചിത്രനേട്ടങ്ങളെ മറികടന്നാണ് മലയാളസിനിമയുടെ റെക്കോര്‍ഡ്. മലയാളസിനിമയിൽ ഇതിഹാസനേട്ടം സ്വന്തമാക്കിയ ലോകയെയും ദ്യശ്യം-3 മറികടന്നു.
ലോകയുടെ ആഗോള കളക്ഷൻ 300 കോടി കടന്നിരുന്നു. റിലീസിനു മുന്‍പ് ഇത്രയും കളക്ഷൻ നേടിയെങ്കിൽ ചിത്രം 1000 കോടി ക്ലബിൽ സ്ഥാനമുറപ്പിക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.
മോഹൻലാലിന്റെ ഹിറ്റ് ചിത്രം തുടരും- നിർമാതാവ് എം. രഞ്ജിത് ആണ് ഒരു പൊതുപരിപാടിയിൽ ഇക്കാര്യം പറഞ്ഞത്. നിര്‍മാണം പൂർത്തിയാകുന്നതിനുമുൻപ് , നേരത്തെ ഇന്ത്യന്‍ പ്രാദേശികഭാഷാ സിനിമകളൊന്നു ഇത്രയും വലിയ വരുമാനം നേടിയിട്ടില്ലെന്നും നിർമാതാവ് പറഞ്ഞു.
മലയാളത്തിലും ഹിന്ദിയിലും ഒരേ സമയം ദ്യശ്യം-3 റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ ഫാന്‍ പേജുകളിലുടനീളം വാർത്ത വൈറലായിരുന്നു. എന്നാൽ, മലയാള പതിപ്പ് കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയെന്ന വാർത്തയും അതോടൊപ്പം നെറ്റിസൺസിനിടയിൽ തരംഗമായി. ഇതുമായി ബന്ധപ്പെട്ട് ജീത്തു ജോസഫും ദൃശ്യം ആരാധകനും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീന്‍ഷോട്ടും പ്രചരിച്ചിരുന്നു. എന്നാൽ ഇതിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നേരത്തെ, മലയാളം റിലീസിനുശേഷമായിരിക്കും ഹിന്ദി റിലീസ് എന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.
Movies
മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3 സിനിമ 350 കോടി ക്ലബിൽ കയറിയെന്നു വെളിപ്പെടുത്തൽ. നിർമാതാവ് എം. രഞ്ജിത്താണ് ഈ സന്തോഷം പങ്കുവച്ചത്. ഈ പ്രി ബിസിനസ് ഡീലിലൂടെ മലയാളത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന റിക്കാർഡും ദൃശ്യം 3 നേടിക്കഴിഞ്ഞു.
കൊച്ചിയിൽ നടന്ന ഒരു പരിപാടിയിലാണ് നിർമാതാവ് എം.രഞ്ജിത്ത് ഇത് വെളിപ്പെടുത്തിയത്.
ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. വാസ്തവത്തിൽ മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ബ്ലോക്ബസ്റ്റർ സിനിമകൾ തിയറ്ററിൽ നിന്നും നേടി ആകെ തുക ഷൂട്ടിംഗ് പൂർത്തിയാക്കും മുൻപെ ദൃശ്യം 3 നേടിക്കഴിഞ്ഞു.
ഒരു ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും ആകെ കലക്ഷനായി 350 കോടിയോളം നേടുമ്പോൾ മാത്രമേ നിർമാതാവിന് 100 കോടിയിലധികം പ്രോഫിറ്റ് ഷെയർ ലഭിക്കുക.
ദൃശ്യം 3 യുടെ തിയറ്റർ, ഓവർസീസ്, ഡിജിറ്റർ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയതോടെയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ സ്വപ്നതുല്യമായ ഈ മൂന്നക്ക മാന്ത്രികസംഖ്യയിലേക്ക് റിലീസിനു മുമ്പേ ചിത്രം എത്തിച്ചേര്‍ന്നത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഡീൽ കൂടിയാണിത്. എന്നിരുന്നാൽ തന്നെയും നിർമാതാവായ ആന്റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴുമുണ്ട്.
ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാൽ എത്രയോ ഉയരത്തിലാണു മലയാള സിനിമ എത്തിയിരിക്കുന്നത്.
മികവുള്ള സിനിമകൾ കൂടുന്നുമുണ്ട്. ഏറ്റവും നല്ല തിയറ്ററുകൾ ഉള്ളതും കേരളത്തിലാണ്. ‘തുടരും’ സിനിമ ഇറങ്ങിയതിനു ശേഷം കിട്ടിയ ഷെയർ 55 കോടി രൂപയാണ്. സിനിമ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ പണം കിട്ടുന്നതു സർക്കാരിനാണെന്നും രഞ്ജിത്ത് പറഞ്ഞു.
Movies
ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3യുടെ മുഴുവൻ ആഗോള തിയറ്റർ ഓവർസീസ്, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്.
ഏകദേശം നൂറ് കോടിക്കു മുകളിലാണ് ഈ ഡീലിലൂടെ നിർമാതാവിനു ലഭിക്കുക.ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഡീൽ കൂടിയാണിത്.
അതേസമയം ചിത്രീകരണം പൂർത്തിയാക്കുന്നതിനും തിയറ്ററുകളിലേയ്ക്കെത്തുന്നതിന് മുൻപേ തന്നെ ദൃശ്യം 3 അതിന്റെ മുതൽമുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സിനിമയുടെ റീമേക്ക് റൈറ്റ്സ് ഇതുവരെയും നൽകിയിട്ടില്ല.
ബോളിവുഡ് നിര്‍മാണക്കമ്പനിയായ പനോരമ സ്റ്റുഡിയോസ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകൾ ലീക്ക് ആയതോടെയാണ് ഈ വിവരം പ്രേക്ഷകരിലേക്കെത്തുന്നത്. ദൃശ്യത്തിന്റെ ആദ്യരണ്ടുഭാഗങ്ങള് ഹിന്ദിയില്‍ റീമേക്ക് ചെയ്തിറക്കിയ നിര്‍മാണക്കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്.
അതേസമയം സിനിമയുടെ മലയാളം പതിപ്പാകും ആദ്യം തിയറ്ററുകളിലെത്തുകയെന്നും രണ്ട് മാസങ്ങൾക്കുശേഷം മാത്രമാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയെന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ അവസാനം തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ദൃശ്യം 3 അവസാനഘട്ടത്തോട് അടുക്കുകയാണ്. നവംബർ 30ന് തൊടുപുഴയിൽ തന്നെയാകും പാക്കപ്പ്. ജനുവരിയിലോ മാർച്ചിലോ ചിത്രം തിയറ്ററുകളിലെത്തും.
Movies
മോഹൻലാലിനെ കണ്ട കുട്ടികളുടെ സന്തോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്. ദൃശ്യത്തിലെ ജോർജുകുട്ടിയായി വേഷമിട്ടുകൊണ്ടാണ് താരം തൃപ്പൂണിത്തുറയിലെ ഭവൻസ് മുൻഷി വിദ്യാശ്രം സ്കൂളിൽ എത്തിയത്.
ആശിർവാദ് സിനിമാസ് ആണ് ഈ വീഡിയോ പങ്കുവച്ചത്. മോഹൻലാലിനെ കാണാൻ ഓടിയെത്തുന്ന വിദ്യാർഥികളെ വീഡിയോയിൽ കാണാം. വിദ്യാർഥകളെ കൈ കാണിച്ച് അഭിവാദ്യം ചെയ്യുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം. വിദ്യാർഥികളിലൊരാൾ ‘ലാലേട്ടാ’ എന്ന് വിളിക്കുന്നതും വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.
Movies
മലയാളചലച്ചിത്ര ചരിത്രത്തില്‍ അന്വേഷണാത്മക സിനിമകളുടെ തലവര മാറ്റിയെഴുതിയ സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തുവിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളെല്ലാം വമ്പന്‍ ട്വിസ്റ്റുകള്‍കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു.
ലോകസിനിമയിലെ ക്രൈംത്രില്ലറുകളോടു കിടപിടിക്കുന്നതായിരുന്നു ജീത്തു ജോസഫ് അഭ്രപാളിയില്‍ തീര്‍ത്ത വിസ്മയങ്ങള്‍. ദൃശ്യം രണ്ടു ഭാഗങ്ങളും വിവിധ ലോകഭാഷകളിലേക്കു മാറ്റപ്പെടുകയും ചെയ്തതും ഇക്കാരണത്താലാണ്. ജീത്തു ജോസഫിന്റെ മിറാഷ് ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോം ആയ സോണിലിവില്‍ സ്ട്രീമിംഗ് തുടരുകയാണ്.
ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ്, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം 3-യുടെയും ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്രകഥാപാത്രങ്ങളായി, റിലീസിന് ഒരുങ്ങുന്ന വലതുവശത്തെ കള്ളന് എന്ന ചിത്രത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ചു. ജീത്തു ജോസഫിന്റെ സംഭാഷണങ്ങള്‍-
ദൃശ്യം 3-യോടെ ജോര്‍ജുകുട്ടിയുടെ കഥ അവസാനിക്കുമോ...?
ഉപസംഹാരമായിരിക്കില്ല, അതു തീര്‍ച്ചയാണ്! ദൃശ്യം ചെയ്തപ്പോള്‍, ഒരു തുടര്‍ച്ചയെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പിന്നീട്, രണ്ടാം ഭാഗത്തിനുള്ള ആശയം ഉദിച്ചപ്പോള്‍, അതു ചെയ്തു എന്നുമാത്രം. രണ്ടാമത്തെ ചിത്രത്തിനു ശേഷം, മൂന്നാം ഭാഗം സാധ്യമാണോ എന്നു ഞാന്‍ ചിന്തിച്ചു... ഒടുവില്‍, ഒരു ത്രെഡ് കണ്ടെത്തി. ആദ്യ ചിത്രം ജോര്‍ജുകുട്ടിയും കുടുംബവും അനുഭവിച്ച സംഭവമാണ് കൈകാര്യം ചെയ്യുന്നത്. പിന്നെ ജോര്‍ജുകുട്ടിയും കുടുംബവും എങ്ങനെ പരിണമിച്ചുവെന്ന് ദൃശ്യം രണ്ടാം ഭാഗത്തില്‍ ചിത്രീകരിച്ചു.
ഇപ്പോള്‍ മൂന്നാം ഭാഗത്തില്‍, (ജോര്‍ജുകുട്ടി തെളിവുകള്‍ എങ്ങനെ മായ്ച്ചുകളഞ്ഞു എന്നു നമുക്കറിയാം) അവരുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്നു പര്യവേക്ഷണം ചെയ്യുന്നു. ഞാന്‍ ഓര്‍ഗാനിക് ആയി തോന്നുന്ന കഥകള്‍ മാത്രമേ എഴുതാറുള്ളൂ. ഈ ഭാഗത്തോടെ കഥ അവസാനിക്കുമോ എന്ന് എനിക്കറിയില്ല. പുതിയൊരു ആംഗിള്‍ ഉണ്ടായാല്‍ നാലാം ഭാഗം തീര്‍ച്ചയായും പ്രതീക്ഷിക്കാം. എനിക്ക് ഉറപ്പുപറയാന്‍ കഴിയില്ല, എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും മൂന്നാം ഭാഗത്തിലുണ്ട്. ഇപ്പോള്‍ ഇതു മാത്രമാണ് എനിക്കു പറയാന്‍ കഴിയുക.
Movies
ജീത്തു ജോസഫിന്റെ പുത്തന്‍പടം മിറാഷിനെപ്പറ്റി വെറുതേ, ത്രില്ലറെന്നു പറഞ്ഞാല്‍ പോരാ, എഡ്ജ് ഓഫ് ദ സീറ്റ് ജീത്തു ജോസഫ് ത്രില്ലര്‍ എന്നു തന്നെ പറയണം. തീര്‍ച്ചയായും ആ വിശേഷണത്തിന് തീ പിടിപ്പിക്കുന്ന കഥാസഞ്ചാരമാണ് രണ്ടാം പകുതിയിലും ക്ലൈമാക്സിനോട് അടുത്ത 15 മിനിറ്റുകളിലും.
ഒരു സാധാരണ മാന്‍ മിസിംഗ് കേസിനെ ചുറ്റിപ്പറ്റിയുള്ള ത്രില്ലിംഗ് അന്വേഷണമെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും സംഭവബഹുലവും അനുനിമിഷം ട്വിസ്റ്റുകള്‍ കൊണ്ടും സസ്പെന്സുകള് കൊണ്ടും സമ്പന്നവുമാണ് മിറാഷിന്റെ കഥാഗതി.
കഥയിലെയും കഥപറച്ചിലിലെയും പുതുമകളാണ് മിറാഷിനെ രസാവഹമായ എന്‍ഗേജിംഗ് ത്രില്ലറാക്കുന്നത്. രണ്ടര മണിക്കൂറില്‍ നിറയെ ട്വിസ്റ്റുകളും സസ്പെന്സുകളുമുള്ള ജീത്തു ജോസഫ് ത്രില്ലര്‍ സ്വഭാവം തന്നെ മിറാഷിനും.
Movies
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ജീത്തു ജോസഫ് ത്രില്ലര്‍, "മിറാഷ്’ തിയറ്ററുകളില്‍. ഇത് ഇമോഷണല്‍ ത്രില്ലര്‍ അല്ലെന്നും ഇവന്റ്ഫുള്‍ ത്രില്ലറാണെന്നും സംവിധായകന് പറയുന്നു. "ഇതില്‍ ഇമോഷനുകളെക്കാളും മുകളില്‍ നില്‍ക്കുന്നത് കുറച്ചു സംഭവവികാസങ്ങളാണ്.
ഇതിലെ ഇമോഷനുകള്‍ വേറൊരു രീതിയിലാവും ആളുകള്‍ക്കു ഫീല്‍ ചെയ്യുക. അവിടെയാണ് ഇതിന്റെ വ്യത്യസ്തത. പക്ഷേ, സാധാരണ ത്രില്ലറുകളിലെ ചില സമാനതകള്‍ ഇതിലുമുണ്ടാവാം’ ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
മിറാഷിലേക്ക് എത്തിയത്..?
ഇതു ഹിന്ദിയില്‍ സിനിമയാക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പു വന്ന സ്ക്രിപ്റ്റാണ്. അതില്‍ സ്ത്രീകേന്ദ്രീകൃതം എന്നു പറയാവുന്ന കഥാപാത്രമുള്ളതിനാല് അവിടെ പല നായകന്മാര്ക്കും ചെറിയ താത്പര്യക്കുറവുണ്ടായി.
നാലഞ്ചു വര്‍ഷം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഞാന്‍ ആസിഫിനോടു ചോദിച്ചു. തന്റേത് അത്യാവശ്യം പെര്‍ഫോം ചെയ്യാനുള്ള വേഷമാണെങ്കില്‍ ഓകെ എന്ന് ആസിഫ്. അപര്‍ണ ആര്. താരാക്കടിന്റെ കഥയ്ക്ക് ശ്രീനിവാസ് അബ്രോളിന്റെ ഹിന്ദി തിരക്കഥ. പിന്നീടു ഞങ്ങള്‍ ഒന്നിച്ചിരുന്നു തിരക്കഥയില്‍ വര്‍ക്ക് ചെയ്ത് മലയാളത്തിലേക്കു മാറ്റി.
മിറാഷ് എന്ന പേരിനു പിന്നില്‍..?
Movies
ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം, സിനി ഹോളിക്സ്. സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമാതാക്കൾ.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ.യു. ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു ഡിനു തോമസ്.
സംഗീതം -വിഷ്ണു ശ്യാം. ഛായാഗ്രഹണം - സതീഷ് കുറുപ്പ്. എഡിറ്റിംഗ്- വിനായക്. കലാസംവിധാനം. പ്രശാന്ത് മാധവ്. മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു. സ്റ്റിൽസ് - സാബി ഹംസ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് പേഴുംമൂട്, അനിൽ ജി. നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. പിആർഒ-എ.എസ്. ദിനേശ്.